പ്രിന്റിങ് ടെക്നോളജി ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കോഴിക്കോട്: സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ പ്രിന്റിംഗ് ടെക്നോളജി വിഷയത്തില്‍ ഡിഗ്രി/ത്രിവല്‍സര ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റ്, ട്രെയിനിംഗ് ഡിവിഷന്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തില്‍ ഡിസംബര്‍ 31 വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. website : www.captkerala.com ഫോണ്‍: 0471-2474720, 0471-2467728.

Post a Comment

Previous Post Next Post