വെറ്ററിനറി ഡോക്ടർ കരാർ നിയമനം

 കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ബ്ലോക്ക്തലത്തിൽ രാത്രി കാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള തൊഴിൽരഹിതരായവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെ പരിഗണിക്കും. താൽപര്യമുളളവർ ഡിസംബർ 20 ന് രാവിലെ 10.30ന് കോട്ടയം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ 0481 2563726.

Post a Comment

Previous Post Next Post