ഡെപ്യൂട്ടേഷനിൽ ക്ലാർക്ക് നിയമനം..


കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ് അഡൈ്വസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ ഒഴിവുള്ള ഒരു ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.റ്റി.പി. പരിജ്ഞാനം ഉണ്ടാവണം. ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ്, പാടം റോഡ്, എളമക്കര, കൊച്ചി 682026, എറണാകുളം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484 2537411

Post a Comment

Previous Post Next Post