വാക്ക് ഇൻ ഇന്റർവ്യൂ

 തിരുവനന്തപുരം: എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ സംരംഭമായ ദേശീയ എസ്.സി-എസ്.ടി ഹബിന്റെ സഹായത്തോടെ സംസ്ഥാനത്തെ പത്താം ക്ലാസ് പാസായതും 18 വയസ് പൂർത്തിയായതുമായ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻ ത്രൈമാസ ഡിപ്ലോമ കോഴ്‌സിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കിലയുടെ നേതൃത്വത്തിൽ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലാണ് കോഴ്‌സ് നടത്തുന്നത്. പ്രവേശനമാഗ്രഹിക്കുന്നവർ 23, 24 തീയതികളിലായി (രാവിലെ 11 മണിമുതൽ) കൊട്ടാരക്കര കില സി എച്ച് ആർ ഡി യിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം പടങ്കെടുക്കണം. കോഴ്‌സ് ഫീ സൗജന്യം. ഫോൺ: 9496150327, 9961421040.

Post a Comment

Previous Post Next Post