പ്രോജക്ട് എന്‍ജിനിയര്‍ (സിവില്‍) കരാര്‍ നിയമനം..


കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷനില്‍ പ്രോജക്ട് എന്‍ജിനിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനം നടത്തും.
സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അഥവാ സിവില്‍ എന്‍ജിനിയര്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. സൈറ്റ് സൂപ്പര്‍ വിഷന്‍, എസ്റ്റിമേഷന്‍, ഇ-ടെന്‍ഡറിംഗ് നടപടികളില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രൈസ് സോഫ്റ്റ്വെയര്‍ പരിചയവും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി 45 വയസ്. നിയമനം കുറഞ്ഞത് ഒരു വര്‍ഷത്തേക്കാണ്. ശമ്പളം 25,000 രൂപ. ബയോഡേറ്റ സഹിതം sctfed@gmail.com ല്‍ അപേക്ഷിക്കാം. അപേക്ഷകള്‍ 15 നകം ലഭിക്കണം. വിലാസം: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ ക്ലിപ്തം നമ്പര്‍ – 4351, എ.കെ.ജി.നഗര്‍ റോഡ്, പേരൂര്‍ക്കട പി.ഒ., തിരുവനന്തപുരം 695 005.

Post a Comment

Previous Post Next Post