ലോ ഓഫീസറെ നിയമിക്കുന്നു

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലോ ഓഫീസറെ നിയമിക്കുന്നു.  പ്രതിമാസം 30,000 രൂപ കണ്‍സോളിഡേറ്റഡ് വേതനം.  അഭിഭാഷകവൃത്തിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരാവണം. നിലവില്‍
പ്രാക്ടീസ് ചെയ്യുന്നവരും 1951-ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമത്തിലും സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് കാര്യത്തിലും പ്രാവീണ്യമുള്ളവരുമായ ഹിന്ദുമതത്തില്‍പ്പെടുന്ന നിയമബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50-65. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച നിയമബിരുധാരികള്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ് ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം, കോഴിക്കോട് എന്ന വിലാസത്തില്‍ ജനുവരി ഏഴിന് അഞ്ച് മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം സാധാരണ തപാലിലോ നേരിട്ടോ എത്തിക്കണം. ലോ ഓഫീസര്‍ കരാര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2367735 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Post a Comment

Previous Post Next Post