അസി. പ്രൊഫസർ ഒഴിവ്..


വയനാട് ഗവ. മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ (ജനറൽ സർജറി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.  എം.ഡി/എം.എസ്/ജനറൽ സർജറിയിൽ ഡി.എൻ.ബി ആണ് യോഗ്യത. 68900-205500 ആണ് ശമ്പളം.  പ്രായം  22-45 വയസ്.  ഒ.ബി.സി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം 30 നകം ബന്ധപ്പെട്ട  പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീ്‌വ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.

Post a Comment

Previous Post Next Post