സീനിയർ ഫിനാൻസ് ഓഫീസർ താത്കാലിക ഒഴിവ്

തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് സീനിയർ ഏ.ഒ ആയോ സംസ്ഥാന/ കേന്ദ്രമേഖല  സ്ഥാപനങ്ങളിൽ നിന്ന് ഡി.ജി.എം/ ജി.എം (ഫിനാൻസ്) തലത്തിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്. അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31ന് വൈകുന്നേരം അഞ്ച് മണി. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.

Post a Comment

Previous Post Next Post