കണ്‍സല്‍ട്ടന്റ് ഒഴിവ്

പാലക്കാട്: കുടുംബശ്രീ മിഷന്‍ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന സംരംഭ വികസന പദ്ധതിയിലേക്കായി മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലോ, നഗരസഭയിലോ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയ  പ്ലസ് ടു യോഗ്യതയുള്ള 25 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. യോഗ്യരായവര്‍ അപേക്ഷയും, ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം അതാത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഡിസംബര്‍ 27 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം.

Post a Comment

Previous Post Next Post