വീഡിയോ നിർമാണത്തിന് അപേക്ഷിക്കാം

 തിരുവനന്തപുരം: പ്രൊബേഷൻ നിയമത്തെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി ഹൃസ്വചിത്രം/ ഡോക്യുമെന്ററി/ വീഡിയോ നിർമിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. പ്രൊബേഷൻ ഓഫ് ഒഫന്റേഴ്‌സ് ആക്റ്റ് 1958 ന്റെ പ്രചരണത്തിനായി 10 മിനിട്ട് ദൈർഘ്യമുള്ള ഒരു ഹൃസ്വചിത്രം/ വീഡിയോയും 20 മിനിട്ട് ദൈർഘ്യം വരുന്ന ഒരു ഡോക്യുമെന്ററിയും നിർമിക്കുന്നതിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. പരമാവധി അഞ്ചു ലക്ഷം രൂപ വരെ അനുവദിക്കും. താത്പര്യമുള്ളവർ 20ന് വൈകുന്നേരം 5 മണിക്ക് മുമ്പ് വിശദമായ പ്രൊപ്പോസൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് sjd.kerala.gov.in. വിലാസം: ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, അഞ്ചാംനില, വികാസ്ഭവൻ, പി.എം.ജി, തിരുവനന്തപുരം- 695033. ഫോൺ: 0471- 2306040.

Post a Comment

Previous Post Next Post