Join Our Whats App Group

യോഗ ഇന്‍സ്ട്രക്ടര്‍: കൂടിക്കാഴ്ച 27-ന്

 എറണാകുളം: ജില്ലയില്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് വെല്‍നസ് സെന്ററിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ പാര്‍ട്ട് ടൈമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികള നേരിട്ടുളള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ഒരു വര്‍ഷത്തില്‍ കുറയാത്ത കാലയളവിലുളള യോഗ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ലഭിച്ച ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബി.എന്‍.വൈ.എസ്/എം.എസ്.സി (യോഗ)/എംഫില്‍(യോഗ). പ്രായപരിധി 40 വയസില്‍ കവിയരുത്. ഒഴിവുകള്‍ മൂന്ന്. ശമ്പളം എണ്ണായിരം രൂപ. കൂടിക്കാഴ്ച ഡിസംബര്‍ 27-ന് രാവിലെ 11 മുതല്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

Post a Comment

Previous Post Next Post
Join Our Whats App Group