Join Our Whats App Group

മെഗാ ജോബ് ഫെയര്‍ ജീവിക-2022 : ഉദ്യോഗാര്‍ത്ഥികള്‍ക്ക് 31 വരെ രജിസ്റ്റര്‍ ചെയ്യാം

 

എറണാകുളം: ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 2022 ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന മെഗാ ജോബ് ഫെയര്‍ ജീവിക - 2022  ല്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം. 42 കമ്പനികളിലേക്കായി 2124 തൊഴില്‍ അവസരങ്ങളാണു പ്രതീക്ഷിക്കുന്നത്. ഇതില്‍ 1916 ഒഴിവുകള്‍ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തു. 

വിവിധ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു മേളയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ http://www.statejobportal.kerala.gov.in/ എന്ന വെബ്‌സൈറ്റിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ നൈപുണ്യവികസന കമ്മിറ്റി, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജില്‍ മേള സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207027267 എന്ന നമ്പറില്‍ ബന്ധപ്പെടണം.


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group