Join Our Whats App Group

കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള ഡിസംബര്‍ 18ന്..


കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 18 ന് പൂജപ്പുര എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമണില്‍ നടക്കുന്ന തൊഴില്‍ മേളയോടെ തുടക്കമാവും. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. 2021 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജെന്റ് സിസ്റ്റം (DWMS) പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത് ജോബ് ഫെയറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ജില്ലകള്‍ തെരഞ്ഞെടുക്കാം. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും നൈപുണ്യത്തിനും യോജിച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താനും അവയില്‍ അപേക്ഷിക്കാനും പ്ലാറ്റ്ഫോമില്‍ സൗകര്യമുണ്ട്. ജോബ് ഫെയറില്‍ പങ്കെടുക്കുന്ന തൊഴില്‍ദായകര്‍ക്കും കമ്പനികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ (വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണല്‍ സ്‌കില്‍, ജീവിത നൈപുണി, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, അസ്സസ്സ്മെന്റ് ആട്ടോമേറ്റഡ് ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യപ്പെട്ട പ്രൊഫൈലുകള്‍) സിസ്റ്റത്തില്‍ നിന്നുതന്നെ മനസ്സിലാക്കി ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള നോളജ് മിഷന്‍ വെബ് സൈറ്റ് (https://ift.tt/3IWBWsC) വഴി രജിസ്റ്റര്‍ ചെയ്ത് ജോബ് ഫെയറിലും ജോബ് റെഡിനെസ്സ് പരിശീലനത്തിലും പങ്കെടുക്കാം.

ഐ.ടി- ഐ.ടി.എസ്, എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി ആന്റ് വെല്‍നസ്, എഡ്യൂക്കേഷന്‍, റീട്ടെയില്‍ കണ്‍സ്ട്രക്ഷന്‍ ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടി.സി.എസ്, ഐ.ബി.എസ്, യു.എസ്.ടി ഗ്ലോബല്‍, ടാറ്റാ, ലെക്സി, നിസാന്‍, എസ്.ബി.ഐ ലെഫ്, എച്ച്.ഡി.എഫ്.സി, ക്വസ് കോര്‍പ്പ്, ഐ.സി.ഐ.സി.ഐ, എസ്.എഫ്.ഒ ടൂണ്‍സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group