1,000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു..


സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ഥം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനുള്ള ലേലം ഡിസംബര്‍ 28നു റിസര്‍വ് ബാങ്കിന്റെ മുംബൈ ഓഫീസില്‍ നടക്കും. 14 വര്‍ഷ കാലാവധിയുള്ള സെക്യൂരിറ്റികളാണു ലേലം ചെയ്യുന്നത്. ലേലത്തിലേക്കുള്ള മത്സരാധിഷ്ഠിത ബിഡ്ഡുകള്‍ റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ സംവിധാനം വഴി 28നു രാവിലെ 10.30 മുതല്‍ 11.30 വരെയും മത്സരാധിഷ്ഠിതമല്ലാത്തവ 10.30 മുതല്‍ 11 വരെയും നല്‍കണം. ലേലം ഡിസംബര്‍ 23 ലെ എസ്.എസ്-1/396/2021 ഫിന്‍. നമ്പരായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ift.tt/1ym8x1h.

Post a Comment

Previous Post Next Post