Join Our Whats App Group

കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു..


കേരള ട്രഷറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്ററെ (DBA) നിയമിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലായിരിക്കും നിയമനം.
അംഗീകൃത സർവകലാശാലകളിൽ നിന്ന്  B.Tech (CS/IT)/ M.Tech (CS/IT)/ MCA or MSc  (CS/IT),  IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ സർട്ടിഫിക്കേഷൻ ലഭിച്ചവരായിരിക്കണം ഉദ്യോഗാർത്ഥികൾ.

കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, പ്രമുഖ സ്വകാര്യ കമ്പനികളിലോ IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ഡാറ്റാ സെൻററുമായി ബന്ധപ്പെട്ടുള്ള അഞ്ച് വർഷത്തിന് മുകളിലുള്ള പ്രവർത്തിപരിചയം ഉണ്ടാവണം. സർക്കാർ പദ്ധതികളിൽ പ്രവർത്തിച്ച പരിചയം അഭിലഷണീയം.

മാസം 85,000 രൂപയാണ് വേതനം. അപേക്ഷകർക്ക് 22 വയസ്സ് പൂർത്തിയായിരിക്കണം.  ഉയർന്ന പ്രായപരിധി 50 വയസ്സ്. www.treasury.kerala.gov.in ലെ ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് [email protected] ലും സമർപ്പിക്കാമെന്ന് ജോയിന്റ് ഡയറക്ടർ ഓഫ് ട്രഷറീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group