ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടന്റ് ഒഴിവ്..


സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടന്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കായി സംവരണം ചെയ്ത താത്ക്കാലിക ഒഴിവുണ്ട്. 01.01.2021ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 40000 രൂപ. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം ഉണ്ടാവണം.

ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ, സർവകലാശാലയിലെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ തസ്തികകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 20 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Post a Comment

Previous Post Next Post