Join Our Whats App Group

എംപ്ലോയ്മെൻ്റ് രജിസ്‌ട്രേഷനും സീനിയോറിറ്റിയും പുന:സ്ഥാപിക്കാം

 

കോഴിക്കോട്: വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവർക്ക് രജിസ്‌ട്രേഷനും സീനിയോറിറ്റിയും പുന:സ്ഥാപിച്ചു 
നല്കുന്നു.   രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 1999 ഒക്ടോബർ മുതല്‍ 2021 ജൂൺ വരെ  രേഖപ്പെടുത്തിയവരിൽ പുതുക്കാന്‍ വിട്ടുപോയവര്‍ക്കും സീനിയോറിറ്റി നഷ്ടപ്പെടുത്തി റീ-രജിസ്റ്റര്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമനുസൃതം വിടുതൽ ചെയ്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കുമാണ് രജിസ്‌ട്രേഷന്‍/സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്കുക.  ഉദ്യോഗാര്‍ത്ഥികള്‍ എംപ്‌ളോയ്‌മെന്റ് കാര്‍ഡും മുഴുവൻ സര്‍ട്ടിഫിക്കറ്റുകളും  സഹിതം നവംബര്‍ 30  വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ വടകര എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.  https://ift.tt/2KmQZhY എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും പ്രത്യേക പുതുക്കല്‍ ചെയ്യാമെന്ന് വടകര എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍; 0496 2523039.


Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group