തിരുവനന്തപുരം: പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് പി.ജി.റ്റി ഫിസിക്‌സ്, മ്യൂസിക് ടീച്ചര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
പി.ജി.റ്റി ഫിസിക്‌സ് തസ്തികയ്ക്ക് എം.എസ്.സി ഫിസിക്‌സും, ബി.എഡുമാണ് യോഗ്യത. മ്യൂസിക്ക് ടീച്ചര്‍ക്ക് മ്യൂസിക്കില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
യോഗ്യരായവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയ്‌ക്കൊപ്പം ബയോഡേറ്റ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മാനേജര്‍ ഇന്‍ ചാര്‍ജ്, ഡോ.അംബേദ്കര്‍ വിദ്യാ നികേതന്‍, സി.ബി.എസ്.ഇ സ്‌കൂള്‍, ഞാറനീലി, ഇലഞ്ചിയം പി.ഒ, പാലോട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ 11 വൈകുന്നേരം അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0472 2846633.
Post a Comment