Join Our Whats App Group

IBPS : പൊതുമേഖലാ ബാങ്കുകളിൽ 7855 ക്ലർക്ക് ഒഴിവ്..


രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് ഇന്ത്യൻ ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു (CRP – Clerks – XI).

2021 ഡിസംബർ , 2022 ജനുവരി മാസങ്ങളിലായി നടത്തുന്ന പ്രിലിമിനറി , മെയിൻ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

ഇതേ തസ്തികയിലേക്ക് നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷാ സമർപ്പണം ആരംഭിച്ചിരുന്നുവെങ്കിലും രണ്ടുദിവസത്തിനുശേഷം നിർത്തി വയ്ക്കുകയായിരുന്നു.

പുതുക്കിയ വിജ്ഞാപനപ്രകാരം രാജ്യത്താകെ 7855 ഒഴിവുകളാണുള്ളത്.

ഇതിൽ 194 ഒഴിവ് കേരളത്തിലും അഞ്ച് ഒഴിവ് ലക്ഷദ്വീപിലുമാണ്.

മലയാളം ഉൾപ്പെടെ വിവിധ പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാൻ പുതുക്കിയ വിജ്ഞാപനപ്രകാരം സാധിക്കും.

ബാങ്കുകൾ :

  • ബാങ്ക് ഓഫ് ബറോഡ ,
  • ബാങ്ക് ഓഫ് ഇന്ത്യ ,
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര ,
  • കാനറാ ബാങ്ക് ,
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ,
  • ഇന്ത്യൻ ബാങ്ക് ,
  • ഇന്ത്യൻ ഓവർസീസ് ബാങ്ക് ,
  • പഞ്ചാബ് നാഷണൽ ബാങ്ക് ,
  • പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ,
  • യൂക്കോ ബാങ്ക് ,
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.


ഒഴിവുകൾ (കേരളം) :

  • ബാങ്ക് ഓഫ് ഇന്ത്യ -3 ,
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര -13 ,
  • കാനറാ ബാങ്ക് – 25 ,
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ – 29 ,
  • ഇന്ത്യൻ ബാങ്ക്- 40 ,
  • പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് – 2 ,
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ -82.


ഒഴിവുകൾ (ലക്ഷദ്വീപ്) :

  • കാനറാ ബാങ്ക് – 4 ,
  • യൂക്കോ ബാങ്ക് -1

മറ്റുസംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒഴിവുകൾ :

  • ആൻഡമാൻ ആൻഡ് നിക്കോബാർ -5 ,
  • ആന്ധ്രാപ്രദേശ് -387 ,
  • അരുണാചൽ പ്രദേശ് -13 ,
  • അസം -191 ,
  • ബിഹാർ -300 ,
  • ചണ്ഡിഗഢ് -33 ,
  • ഛത്തീസ്ഗഢ് -111 ,
  • ദാദ്ര ആൻഡ് നഗർഹവേലി & ദാമൻ ആൻഡ് ദിയു -3 ,
  • ഡൽഹി- 318 ,
  • ഗോവ -59 ,
  • ഗുജറാത്ത്-395 , ഹരിയാണ 133 ,
  • ഹിമാചൽ പ്രദേശ് -113 ,
  • ജമ്മു ആൻഡ് കശ്മീർ -26 ,
  • ജാർഖണ്ഡ് – 111 ,
  • കർണാടക -454 ,
  • ലഡാക്ക് -0 ,
  • മധ്യപ്രദേശ് -389 ,
  • മഹാരാഷ്ട്ര – 882 ,
  • മണിപ്പുർ -6 ,
  • മേഘാലയ-9 ,
  • മിസോറാം – 4 ,
  • നാഗാലാൻഡ് – 13 ,
  • ഒഡിഷ – 302 ,
  • പുതുച്ചേരി 30 ,
  • പഞ്ചാബ് -402 ,
  • രാജസ്ഥാൻ -142 ,
  • സിക്കിം -28 ,
  • തമിഴ്നാട് -843 ,
  • തെലങ്കാന – 333 ,
  • ത്രിപുര -8 ,
  • ഉത്തർപ്രദേശ് -1039 ,
  • ഉത്തരാഖണ്ഡ് -58 ,
  • പശ്ചിമബംഗാൾ -516.


യോഗ്യത :

കേന്ദ്ര ഗവ . അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം / കേന്ദ്ര ഗവ അംഗീകരിച്ച തത്തുല്യയോഗ്യത.

2021 ഓഗസ്റ്റ് ഒന്നിനോ അതിനുമുൻപോ ഫൈനൽ റിസൾട്ട് പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.

ഏത് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവർക്ക് മുൻഗണന ലഭിക്കും.

കംപ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്.

അതിന് കംപ്യൂട്ടർ ഓപ്പറേഷൻ ലാംഗ്വേജുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് ഡിപ്ലോമ / ഡിഗ്രി നേടിയിരിക്കണം.

അല്ലെങ്കിൽ ഹൈസ്കൂൾ /കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.


പ്രായം :

2021 ജൂലായ് ഒന്നിന് 20 വയസ്സിനും 28 വയസ്സിനും ഇടയിലായിരിക്കണം പ്രായം.

അതായത് 02.07.1993 – നുമുൻപോ 01.07.2001 – നുശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.

ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി (നോൺ ക്രിമിലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തു വർഷത്തെയും ഇളവ് ലഭിക്കും.

വിധവകൾക്കും പുനർവിവാഹം ചെയ്യാത്ത വിവാഹമോചിതകൾക്കും ജനറൽ / ഇ.ഡബ്ല്യു.എസ്-35 , ഒ.ബി.സി-38 , എസ്.സി , എസ്.ടി-40 എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി.

വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ട്.


പരീക്ഷ :

പ്രിലിമിനറി , മെയിൻ പരീക്ഷകൾ ഓൺലൈനായാണ് നടക്കുക.

ഒരുമണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ് , ന്യൂമറിക്കൽ

എബിലിറ്റി , റീസണിങ് എന്നീ വിഷയങ്ങളാണുണ്ടാവുക. തെറ്റുത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടമാവും.

പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ , കണ്ണൂർ , കൊച്ചി , കൊല്ലം , കോട്ടയം , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തിരുവനന്തപുരം , തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാവും.

മെയിൻ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുമാണ് കേന്ദ്രങ്ങൾ.

ലക്ഷദ്വീപിൽ പ്രിലിമിനറി , മെയിൻ പരീക്ഷകൾക്ക് കവരത്തിയാണ് കേന്ദ്രം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക.

കേരളത്തിലേക്കും ലക്ഷദ്വീപിലേക്കും അപേക്ഷിച്ചവർക്ക് ഇംഗ്ലീഷ് , ഹിന്ദി എന്നിവയ്ക്കുപുറമേ മലയാളവും മാധ്യമമായി തിരഞ്ഞെടുക്കാം.

എസ്.സി , എസ്.ടി വിഭാഗക്കാർ , ന്യൂനപക്ഷങ്ങൾ , വിമുക്തഭടർ , ഭിന്നശേഷിക്കാർ തുടങ്ങിയവർക്കായി നടത്താറുള്ള പ്രി എക്സാമിനേഷൻ ട്രെയിനിങ് നടക്കാനുള്ള സാധ്യത കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ മുൻകൂട്ടി പറയാനാവില്ല.


ഫീസ് :

എസ്.സി, എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടർക്കും 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ് (ജി.എസ്.ടി. ഉൾപ്പെടെ) ഫീസ്. ഫീസ് ഓൺലൈനായാണ് അടയ്ക്കേണ്ടത്.


അപേക്ഷ അയക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഫോട്ടോ , ഒപ്പ് തുടങ്ങിയവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

വിജ്ഞാപനത്തിൽ നൽകിയ മാർഗനിർദേശങ്ങൾ പാലിച്ചുവേണം അപേക്ഷ സമർപ്പിക്കാൻ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും  www.ibps.in എന്ന വെബ്സൈറ്റ് വെബ്സൈറ്റ് സന്ദർശിക്കുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

IBPS Clerk Recruitment 2021 | Any Degree | 7855 Posts


IBPS Clerk Recruitment 2021 – Institute of Banking Personnel Selection (IBPS) invites online application form from the eligible candidates for the post of CRP Clerical -XI for 7855* vacancies of 2021 – 22 in public sector banks across the country.

Candidates with the qualification of any degree within the age limit of 20 to 28 years can apply for this job.

The selection process is based on the Preliminary Examination, Main Examination.

Interested and eligible candidates can apply online at (www.ibps.in) website on or before 27 October 2021. The detailed eligibility and application process are given below;

New Update on 6 October 2021: IBPS Resumed Clerk Application.The indicative Advertisement published on Leading Newspapers today.As per the advertisement the application may starts from tomorrow(7 October 2021).Candidates can expect the detailed advertisement in IBPS Official website today.

Old Update : IBPS Clerk Online Application process is temporarily stopped. The exams will be conducted in only two languages previously. But now Questions have been raised that despite the fact that 22 languages are recognized by the Constitution of India. So a committee was formed by the finance ministry to look into this matter. So the exam application may start once this problem has been solved.

Job Summary

Job Role Clerk
Qualification Any Degree
Total Vacancies 7855*(Approx)
Experience Freshers
Job Location Across India
Application Start Date 7 October 2021
Last Date 27 October 2021

IBPS Clerk Recruitment 2021 : Educational Qualification


  • A Degree (Graduation) in any discipline from a University recognised by the Govt. Of India or any equivalent qualification recognised as such by the Central Government.
  • Computer Literacy: Operating and working knowledge in computer systems is mandatory, i.e. candidates should have Certificate/Diploma/Degree in computer operations/Language/ should have studied Computer / Information Technology as one of the subjects in the High School/College/Institute.
  • Proficiency in the Official Language of the State/UT (candidates should know how to read/ write and speak the Official Language of the State/UT) for which vacancies a candidate wishes to apply is preferable.

Age Limit (as on 01.07.2021): 20 to 28 years

Relaxations in upper age limit:

  • 5 Years for SC/ST
  • 3 Years for OBC
  • 10 Years for PWD category
  • Others as per Govt rules.

Participating Banks for IBPS Clerk 2021:

  • Bank of Baroda
  • Bank of India
  • Bank of Maharashtra
  • Canara Bank
  • Central Bank of India
  • Indian Bank
  • Indian Overseas Bank
  • Punjab National Bank
  • Punjab & Sind Bank
  • UCO Bank
  • Union Bank of India

IBPS Clerk 2021 State Wise Vacancies: (Indicative)

State Vacancies
ANDAMAN & NICOBAR ISLAND 05
ANDHRA PRADESH 387
ARUNACHAL PRADESH 13
Assam 191
Bihar 300
Chandigarh 33
Chhattisgarh 111
Dadra & Nagar Haveli and Daman & Diu 03
Delhi (NCT) 318
Goa 59
Gujarat 395
Haryana 133
Himachal Pradesh 113
Jammu & Kashmir 26
Jharkhand 111
Karnataka 454
Kerala 194
Lakshadweep 05
Madhya Pradesh 389
Maharashtra 882
Manipur 06
Meghalaya 09
Mizoram 04
Nagaland 13
Odisha 302
Puducherry 30
Punjab 402
Rajasthan 142
Sikkim 28
Tamilnadu 843
Telangana 333
Tripura 08
Uttar Pradesh 1039
Uttarakhand 58
West Bengal 516
Total 7855*

IBPS Clerk 2021 Selection Process


IBPS Clerk selection process is based on Preliminary Examination, Main Examination. Candidates who cleared cut off marks of the Preliminary Examination called for Mains Examination. The Final Merit List based on Main Examination Only.

Preliminary Examination: 

Time Duration 1 Hour

Section  No. of Qns & Marks
English Language 30
Numerical Ability 35
Reasoning Ability 35
Total 100 

Main Examination:

Section No. of Qns Marks Duration
General/ Financial Awareness 50 50 35 Minutes
General English 40 40 35 Minutes
Reasoning Ability & Computer
Aptitude
50 60 45 Minutes
Quantitative Aptitude 50 50 45 minutes
Total 190 200 160 Minutes

Note:

  • The above tests, except for the Tests of English Language, will be available bilingually, i.e. English and Hindi.

Penalty for Wrong Answers (Applicable to both – Preliminary & Main Examination)

  • There will be a penalty for wrong answers marked in the Objective Tests.
  • For each question for which a wrong answer has been given by the candidate one fourth or 0.25 of the marks assigned to that question will be deducted as penalty to arrive at corrected score.
  • If a question is left blank, i.e. no answer is marked by the candidate, there will be no penalty for that question.

Application Fee:

  • For SC/ST/PWD/EXSM candidates: Rs. 175/-
  • For all others: Rs. 850/-

Mode of Payment: Online mode using Debit Cards (RuPay/Visa/MasterCard/Maestro), Credit Cards, Internet Banking, IMPS, Cash Cards/ Mobile Wallets.

How to apply for IBPS Clerk Recruitment 2021?


All interested and eligible candidates can apply for this post online at (www.ibps.in) website from 07 October to 27 October 2021

Note: New/Modified Advertisement will be released 06 October 2021.Online Application again available from 07 October 2021.If you Already applied for the above notification on 12-17 July 2021 need not apply again.Your previous application will be considered for further process.

Important Dates for IBPS Clerk 2021:

  • Online registration including Edit/Modification of Application: 07.10.2021 to 27.07.2021
  • Payment of Application Fees/Intimation Charges (Online): 07.10.2021 to 27.10.2021
  • Download of call letters for Pre- Exam Training: November 2021
  • Conduct of Pre-Exam Training: November 2021
  • Download of call letters for Online examination – Preliminary: November/December 2021
  • Online Examination – Preliminary: December 2021
  • Result of Online exam – Preliminary:  December 2021/January 2022
  • Download of Call letter for Online exam – Main: December 2021/January 2022
  • Online Examination – Main: January/February 2022
  • Provisional Allotment: April 2022

Important Links

Official Notification Click Here
Apply Online Click Here
More Details Click Here

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group