ആലപ്പുഴ: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 529/19) തസ്തികയുടെ തെരഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ ആറു മുതല്‍ 21 വരെ പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസില്‍ നടക്കും.
അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രമാണങ്ങളുടെ അസല്‍, ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം.
Post a Comment