കാസർകോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ മീഡിയേഷൻ സെല്ലിൽ മീഡിയേറ്റർ ആയി എംപാനൽ ചെയ്യുന്നതിന് യോഗ്യരായ വ്യക്തികളിൽനിന്ന് എഴുതി തയ്യാറാക്കിയ അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബർ 15 വൈകീട്ട് അഞ്ച് മണിയോടെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരഫോറം പ്രസിഡൻറിന് ലഭിക്കണം. അപേക്ഷകൾ സെലക്ഷൻ കമ്മിറ്റി പരിശോധിച്ച് മീഡിയേറ്റർമാരെ തെരഞ്ഞെടുക്കും. പരമാവധി 20 പേരെ ഉൾപ്പെടുത്തിയാണ് പാനൽ തയ്യാറാക്കുക. പാനലിന് അഞ്ച് വർഷമാണ് കാലാവധി.
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ മീഡിയേറ്റർ: അപേക്ഷ ക്ഷണിച്ചു..
Ammus
0
Post a Comment