കൊച്ചി: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നം.529/2019) തസ്തികയുടെ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ആറ്, എാഴ്, എട്ട്, 20, 21, 22 തീയതികളില്‍ പി.എസ്.സി യുടെ ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ക്കുളള ഇന്റര്‍വ്യൂ മെമ്മോ അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഈ മാസം മൂന്നിനകം ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗവ: അനുശാസിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പാടുളളൂ. കൂടാതെ ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ സമയത്ത് ഫെയ്‌സ് ഷീല്‍ഡ് ധരിക്കേണ്ടതാണ്
ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്; ഇന്റര്‍വ്യൂ 6 മുതല്‍..
Ammus
0
Post a Comment