Join Our Whats App Group

പട്ടികവര്‍ഗ്ഗ വികസന വകുപ്പിൽ മാനേജ്‌മെന്റ് ട്രെയിനി നിയമനം


വയനാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുളള ഐ.റ്റി.ഡി.പി. ഓഫീസ്, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് മാനേജ്‌മെന്റ് ട്രെയിനിമാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ, എസ്.എസ്.എല്‍.സി. പാസായ പട്ടികവര്‍ഗ്ഗ .യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ജില്ലയില്‍ ആകെ 36 ഒഴിവുകളാണുളളത്.

അപേക്ഷകര്‍ 2021 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരും ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയുവാന്‍ പാടില്ല. അപേക്ഷകരെ സ്ഥിര താമസമുള്ള താലൂക്കിലേയ്ക്ക് മാത്രമേ പരിഗണിക്കുകയുളളൂ. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല

വൈത്തിരി താലൂക്കിലുള്ളവര്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലും, മാനന്തവാടി താലൂക്കിലുള്ളവര്‍ മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിലും, സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിലും അപേക്ഷ സമര്‍പ്പിക്കണം. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 – രൂപ ഓണറേറിയം നല്‍കുന്നതാണ്. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുളള നിയമനങ്ങള്‍ക്ക് വിധേയവും തികച്ചും താല്‍ക്കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് താലൂക്ക് അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോറങ്ങള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി.ഓഫീസില്‍ നിന്നോ, മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസുകളില്‍ നിന്നോ, അതാത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നോ ലഭിക്കുന്നതാണ്. അപേക്ഷ വയസ്സ്, ജാതി, വരുമാനം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 30 നകം ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍. കല്‍പ്പറ്റ 04936 – 202232, മാനന്തവാടി 04935-240210, സു. ബത്തേരി : 04936-221074.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group