![](https://timeskerala.com/wp-content/uploads/2020/12/job-vacancy.jpg)
ആലപ്പുഴ: പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലേക്കും കൊല്ലം, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്കുമുള്ള ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ യുവജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ ആറ് ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസം 10000 രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷ ഫോം കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസില്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ പുനല്ലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എകസ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചിന് മുമ്പ് നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, നിലവിലുള്ള റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ച 200 രൂപ പത്രത്തിലുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരത്തിന് ഫോണ്‍: 0475-2222353, 9496070335.
Post a Comment