ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി. പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായോ നേരിട്ടോ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. താല്പര്യമുള്ളവര് സെപ്റ്റംബര്‍ 25നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0479 2442502, 9946055244, 8848762578. രജിസ്റ്റര്‍ ലിങ്ക്: http://rb.gy/fpebyu
إرسال تعليق