Join Our Whats App Group

ദേശീയ നിലവാരത്തിലുള്ള ഫിറ്റ്നസ് ട്രെയിനർ ആകുവാൻ അസാപ് കളമശ്ശേരി സ്കിൽ പാർക്കിലൂടെ അവസരം


എറണാകുളം: ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരി ഒരുക്കുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ചേരുവാൻ അവസരമൊരുങ്ങുന്നു. ഫിറ്റ്നസ് ട്രെയിനർ/ജിം ട്രെയിനർ/ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ഡി.സി വഴിയുള്ള നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ-4ന്റെ അംഗീകാരണമാണുള്ളത്-(സ്പോർട്സ്,ഫിസിക്കൽ എഡ്യൂക്കേഷൻ,ഫിറ്റ്നസ് & ലെഷർ സ്‌കിൽസ് കൗൺസിൽ). 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരുവാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സിനോടനുബന്ധിച്ചു ജിം/ ഫിറ്റ്നസ് സെന്ററുകളിൽ മികച്ച ഇന്റേൺഷിപ് സൗകര്യവുമുണ്ട്. ഫീസ്: 13,100/-മാത്രം. വിശദവിവരങ്ങൾക്ക് 9495999647 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കോഴ്‌സ് രെജിസ്ട്രേഷനായി https://ift.tt/3l83oIz എന്ന ലിങ്കോ www.asapkerala.gov.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക. വാരത്തിലോ വാരാന്ത്യത്തിലോ ആയി ക്ലാസുകൾ നടക്കുന്നതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group