Join Our Whats App Group

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു..


എറണാകുളം : 

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന ആന്റിറിട്രോവൈറൽ തെറാപ്പി (ART) കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളിൽ 89 ദിവസ ത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

മെഡിക്കൽ ഓഫീസർ ഓഫീസർ തസ്തികയിൽ എംബിബിഎസ് ന് ഒപ്പം നാകോ (NACO) യുടെ പരിശീലന കേന്ദ്രത്തിൽ നിന്നും ലഭിച്ച പരിശീലനം അഭികാമ്യം . സ്റ്റാഫ് നഴ്സ് തസ്തികയിൽ ബി എസ് സി / ജിഎൻഎം പാസ്സായിരിക്കണം, അല്ലെങ്കിൽ എഎൻഎമ്മും 3 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിഗ്രി/ ഡിപ്ലോമ, അതാത് സംസ്ഥാന ക്ലൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കൗൺസിലർ തസ്തികയിൽ
സോഷ്യൽ വർക്കിൽ (മെഡിക്കൽ ആൻഡ് സൈക്ക്യാട്രിക് സോഷ്യൽ വർക്ക് / സൈക്കോളജി ) ബിരുദാനന്തരബിരുദം അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദം അല്ലെങ്കിൽ നഴ്സിംഗ് ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നഴ്സിംഗ് ബിരുദമുള്ളവർക്ക് നിയമനം ലഭിച്ചാൽ നാകോ (NACO) അംഗീകൃത കേന്ദ്രത്തിൽ നിന്നും 12 ദിവസത്തെ കൗൺസിലിംഗ് പരിശീലനം പൂർത്തിയാക്കാൻ സന്നദ്ധനാകണം.

യോഗ്യതയുള്ള പീപ്പിൾ ലിവിങ് വിത്ത് എച്ച്ഐവി (PLHIV) അപേക്ഷകർക്ക് മുൻഗണന. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ , ബയോഡേറ്റ എന്നിവ സഹിതം സെപ്റ്റംബർ 23 വൈകുന്നേരം 5 മണിക്ക് മുൻപ് ms@cmccochin.org എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കണം. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. സെപ്റ്റംബർ 24 ന് നടത്തുന്ന ടെലിഫോൺ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം എന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484 275400

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group