Join Our Whats App Group

ആരോഗ്യ കേരളം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു..


തൃശൂര്‍:ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ എൻ എച്ച് എം /എൻ യു എച്ച് എം തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ വിവിധ ജോലികൾക്കായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, ജില്ലാ കോഡിനേറ്റർ, മൈക്രോബയോളജി ടെക്നീഷ്യൻ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ് തുടങ്ങി പത്തോളം തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
താൽപര്യമുള്ളവർ സെപ്റ്റംബർ 20ന് വൈകിട്ട് 5 മണിക്കുള്ളിൽ ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ എത്തിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം വയസ്, യോഗ്യത, പ്രവർത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും വെക്കണം. അപേക്ഷാ ഫോം, പരീക്ഷ, അഭിമുഖം തുടങ്ങി മറ്റ് വിശദവിവരങ്ങൾ https://ift.tt/IydChF എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0487 2325824

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group