Join Our Whats App Group

സൈക്കോളജി അപ്രന്റിസ്..


തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ജീവനി-സെന്റർ വെൽബീയിംഗ് കോളേജ് മെന്റൽ ഹെൽത്ത് അവയർനസ്സ് പ്രോഗ്രാമിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവിലേയ്ക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 17ന് രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തും.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് (MA/MSC) അഭിമുഖത്തിൽ പങ്കെടുക്കാം.  ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം.  ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി 16നകം govtsktcollegetvm@gmail.com ലേക്ക് അയയ്ക്കണം. ഫോൺ: 9961124208.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group