Join Our Whats App Group

അധ്യാപക/ഗസ്റ്റ്അധ്യാപക ഒഴിവുകൾ..



ഫിസിക്സ് പ്രൊഫസര്‍ നിയമനം

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്റ് ഗവ.പോളിടെക്നിക് കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എം.എസ്.സി, നെറ്റ്. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ 13 ന് കാലത്ത് 10 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 0466 2220450.

ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക ഒഴിവ്

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ ചാത്തന്നൂര്‍, മണ്ണാര്‍ക്കാട് പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഇംഗ്ലീഷ് & വര്‍ക്ക് പ്ലേസ് സ്‌കില്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ് വിഷയത്തില്‍ എം.എ, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍: 0466-2932197.

കൃഷ്ണമേനോന്‍ സ്മാരക ഗവ വനിത കോളേജില്‍ ജേണലിസം ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 20 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ ബി.എസ്.സി. കെമിസ്ട്രി, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളിലേക്ക് ഫിസിക്സ് വിഷയത്തില്‍ രണ്ടും കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഒന്ന് വീതവും ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെപ്തംബര്‍ 16 ന് വൈകീട്ട് 3 നകം നേരിട്ടോ പ്രിന്‍സിപ്പാള്‍, എന്‍.എം.എസ്.എം. ഗവ.കോളജ്, കല്‍പ്പറ്റ, പുഴമുടി എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നല്‍കണം.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റും വിദ്യാഭ്യാസ യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഈ അധ്യയന വര്‍ഷം ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, കൊമേഴ്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.  സപ്തംബര്‍ 15ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, ഉച്ചക്ക് 1.30 ന് ഇക്കണോമിക്‌സ്, സപ്തംബര്‍ 16ന് രാവിലെ 10 മണിക്ക് ഹിന്ദി, ഉച്ചക്ക് 1.30ന് കൊമേഴ്‌സ്, സപ്തംബര്‍ 17ന് രാവിലെ 10 മണിക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഉച്ചക്ക് 1.30ന്  ഫിസിക്‌സ് എന്നിവയുടെ അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് ആണ് യോഗ്യത. യു ജി സി നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉളളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പാനലിലെ രജിസ്‌ട്രേഷന്‍ നമ്പരും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍: 0467-2241345, 9847434858.

ലക്ചറർ നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ ലക്ചറർ ഇൻ കൊമേഴ്‌സ്, ലക്ചറർ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഇൻസ്ട്രക്ടർ ഇൻ ഷോർട് ഹാൻഡ്, ഇൻസ്ട്രക്ടർ ഇൻ എസ്.പി ആന്റ് ബി.സി  എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 14ന് രാവിലെ 10 മണിക്ക് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org.

സൈക്കോളജി അപ്രന്റീസ് ഒഴിവ്

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ച ജീവനിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഗവ.വിക്ടോറിയ കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. അര്‍ഹരായവര്‍ ബയോഡാറ്റയും (മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം victoriapkd@gmail.com ല്‍ അയക്കണം. അഭിമുഖ തീയതി ഇ-മെയില്‍ മുഖേന പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 0491 2576773.

അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രെന്റിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ / എം.എസ്.സി) അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12 നകം അസ്സല്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത കോപ്പി പി.ഡി.എഫായി gcattappadi@gmail.com ല്‍ അയക്കണം. അഭിമുഖം സംബന്ധിച്ച വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍:- 9846555427, 6282298962

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 16ന് രാവിലെ 10ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8891242417.

പെരിങ്ങോം ഗവ കോളേജില്‍ ഈ അധ്യയന വര്‍ഷം സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം സപ്തംബര്‍ 18 ന് രാവിലെ 11 മണിക്ക് മുഖാമുഖത്തിന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04985 295440.

കാസര്‍കോട് എളേരിത്തട്ട് ഇ കെ എന്‍ എം ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം സപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍: 0467-2241345.

നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. യോഗ്യത: എം.എ/എം.എസ്.സി (സൈക്കോളജി). ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഓണ്‍ലൈനായി നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 11 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി guestgcn@gmail.com എന്ന് ഇ-മെയില്‍ വിലാസത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. സെപ്തംബര്‍ 15ന് രാവിലെ 9.30 മുതല്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് ഫോണ്‍: 04931 260332.

ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍  ജീവനി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു.  അഭിമുഖം സെപ്റ്റംബര്‍ 15ന് രാവിലെ 11 ന്  കോളേജ് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ്  യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം തുടങ്ങിയവ അഭിലഷണീയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2952477

എളേരിത്തട്ട് ഇ.കെ. എന്‍.എം. ഗവ. കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിന്റെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 14 ന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ്  യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം തുടങ്ങിയവ അഭിലഷണീയം.

  കൂടുതല്‍ വിവരങ്ങള്‍ക്ക്  0467-2241345 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17600 രൂപ നിരക്കില്‍ 2022 മാര്‍ച്ച് വരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം. കൂടിക്കാഴ്ച സപ്തംബര്‍ 16-ന് രാവിലെ 10-ന് ഓണ്‍ലൈനായി നടക്കും. govtsanskritcollegetpra.edu.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സപ്തംബര്‍ 14-ന് മുമ്പായി govsktclgtpra@gmail.com ഇ-മെയില്‍  ചെയ്യണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9747869015.


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group