Join Our Whats App Group

59% ഇന്ത്യൻ പ്രഫഷനലുകളും സജീവമായി പുതിയ തൊഴിൽ അന്വേഷിക്കുന്നുവെന്ന് ആമസോൺ ജോബ് സീക്കർ ഇൻസൈറ്റ് സർവേയിൽ കണ്ടെത്തി


ഇന്ത്യയിലെ പ്രൊഫഷണലുകൾക്കിടയിൽ ജോലികളിലും ഭാവിയിലെ കരിയർ പ്ലാനുകളിലും കോവിഡ്-19 ഏൽപ്പിച്ച ആഘാതം എത്രയുണ്ടെന്ന് അളക്കാൻ ആമസോൺ നടത്തിയ സർവേയുടെ കണ്ടെത്തലുകൾ ഇന്ന് പുറത്തുവിട്ടു. 2021 ഓഗസ്റ്റ് 17 മുതൽ 23 വരെ ഇന്ത്യയിലുടനീളമുള്ള 1000 പ്രൊഫഷണലുകളിൽ ആഗോള ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ടാണ് പഠനം നടത്തിയത്.

ഇന്ത്യയിലെ പ്രൊഫഷണലുകൾ നൂതനവും വ്യത്യസ്തവുമായ ജോലികൾ അന്വേഷിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു, അവരിൽ 59% പേരും സജീവമായി തന്നെ ജോലി അന്വേഷിക്കുന്നുണ്ട്. സർവേ ചൂണ്ടിക്കാണിക്കുന്ന ചില  പ്രധാന കണ്ടെത്തലുകൾ ഇവയാണ്:

കോവിഡ്-19 മൂലം പ്രൊഫഷണലുകൾ അവരുടെ കരിയർ പാതയെ കുറിച്ച് പുനരാലോചിക്കുന്നു

  • കോവിഡ്-19 കാരണം ഇന്ത്യയിൽ ജോലി ചെയ്യുന്ന മൂന്ന് പ്രൊഫഷണലുകളിൽ ഒന്നിൽ കൂടുതൽ (35%) ആളുകളുടെയും ശമ്പളം വെട്ടിക്കുറച്ചു.
  • കോവിഡ്-19 കാരണം ഇന്ത്യയിലെ 3 തൊഴിലന്വേഷകരിൽ 2-ൽ കൂടുതൽ (68%)  ആളുകളും അവർ ജോലി ചെയ്യുന്ന മേഖലകളിൽ നിന്ന് മാറുന്നു
  • ഇന്ത്യയിലെ തൊഴിലന്വേഷകരിൽ 3-ൽ ഒരാൾ (33%) കൂടുതൽ അർത്ഥവത്തവായ ജോലി ചെയ്യുന്നതിന്, നിലവിൽ പുതിയ തൊഴിൽ അന്വേഷിക്കുന്നു.

തൊഴിലന്വേഷണം എങ്ങനെ വേണം എന്നതിനെക്കുറിച്ച് പുതിയ ആശങ്കകൾ ഇന്ത്യയിലെ തൊഴിലന്വേഷകരുടെ ഇടയിലുണ്ട്

  • ഇന്ത്യയിലെ 51% തൊഴിലന്വേഷകരും അവർക്ക് പരിചയമില്ലാത്ത മേഖലകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നു.
  • 55% ഇന്ത്യൻ പ്രൊഫഷണലുകളും അവകാശപ്പെടുന്നത്, ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ  പ്രതിഫലത്തിനാണ് അവർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്.
  • പാൻഡമിക്കിനെത്തുടർന്ന് 56% ഇന്ത്യൻ പ്രൊഫഷണലുകളും തൊഴിൽ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്.
  • പകുതിയോളം ഇന്ത്യൻ പ്രൊഫഷണലുകൾ (49%), കൂടുതൽ പഠിക്കാനും മുന്നേറാനും ഉള്ള അവസരങ്ങൾ ഒരുക്കുന്ന ജോലികൾക്കാണ് ഉയർന്ന മുൻഗണന നൽകുന്നത്.
  • 47% ഇന്ത്യൻ പ്രൊഫഷണലുകൾ സുരക്ഷിതമായ ജോലിസ്ഥല ചുറ്റുപാടിനാണ് ഉയർന്ന മുൻഗണന.

ഇന്ത്യയിലെ പ്രൊഫഷണലുകൾ പരിശീലനം തേടുന്നു

  • 75% ഇന്ത്യൻ പ്രൊഫഷണലുകളും ഇപ്പോഴുള്ള അവരുടെ കഴിവുകൾ അഞ്ച് വർഷത്തിനുള്ളിൽ കാലഹരണപ്പെട്ടുപോകുമെന്ന് ആശങ്കപ്പെടുന്നു.
  • ഇന്ത്യയിലെ 90% പ്രൊഫഷണലുകളും പുതിയതും പിന്നീട് മാറ്റങ്ങൾ വരുത്താവുന്നതുമായ കരിയർ വൈദഗ്ദ്ധ്യം നേടിയെടുക്കാൻ താൽപ്പര്യപ്പെടുന്നു, കോവിഡ്-19 പാൻഡെമിക്കിന് ശേഷമാണ് ഈ പ്രൊഫഷണലുകളിലെ 74% പേർക്കും ഇങ്ങനെയൊരു താൽപര്യം ഉണ്ടായത്.
  • കരിയറിൽ മുന്നേറ്റമുണ്ടാകുന്നതിന് ടെക്നിക്കലും ഡിജിറ്റലുമായ വൈദഗ്ധ്യവും അനിവാര്യമാണെന്ന് ഇന്ത്യയിലെ 45% പ്രൊഫഷണലുകളും വിശ്വസിക്കുന്നു; അതേസമയം കരിയർ മുന്നേറ്റത്തിന് മാർക്കറ്റിംഗ് കഴിവുകളാണ് പ്രധാനമെന്ന് ഏകദേശം 38% പ്രൊഫഷണലുകൾ വിശ്വസിക്കുന്നു.
  • തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരിൽ 76% പേർക്കും അവരുടെ തൊഴിലുടമകൾ അധിക പരിശീലനം നൽകി അവരെ ശക്തമാക്കുന്നു. ഇവരിൽ 93% പേരും ഇതിനകം തന്നെ ഈ പരിശീലനങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 97% ആളുകളാകട്ടെ കൂടുതൽ തൊഴിൽ പരിശീലനങ്ങൾ ലഭിക്കുവാൻ കാത്തിരിക്കുകയാണ്.

കോവിഡ്-19 മഹാമാരിയെ തുടർന്ന് ഇന്ത്യയിലെ തൊഴിലന്വേഷകരുടെ മാറിക്കൊണ്ടിരിക്കുന്ന ആശങ്കകൾ, അഭിലാഷങ്ങൾ, താൽപ്പര്യങ്ങൾ എന്നിവ ഈ പഠനത്തിൽ എടുത്തുകാണിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിൽ ഉചിതമായ രീതിയിൽ തുടരാൻ പ്രൊഫഷണലുകൾ  അവരുടെ മേഖലകളും വൈദഗ്ദ്ധവും വിപുലീകരിക്കുന്നു.

2025-ഓടെ ഇന്ത്യയിൽ നേരിട്ടും അല്ലാതെയും 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, കൊൽക്കത്ത, നോയ്ഡ, അമൃത്സർ, അഹമ്മദാബാദ്, ഭോപ്പാൽ, കോയമ്പത്തൂർ, ജയ്പൂർ, കാൻപൂർ, ലുധിയാന, പൂനെ, സൂറത്ത് ഉൾപ്പെടെ രാജ്യത്തെ 35 നഗരങ്ങളിൽ നേരിട്ടുള്ള 8000 തൊഴിലവസരങ്ങൾ ആമസോൺ പ്രഖ്യാപിച്ചു. കൺസ്യൂമർ, കോർപ്പറേറ്റ്, സാങ്കേതികവിദ്യ, കസ്റ്റമർ സർവീസ്, പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലായാണ് ഈ തൊഴിൽ അവസരങ്ങൾ  ഉള്ളത്.

ആമസോൺ അവരുടെ ആദ്യത്തെ കരിയർ ഡേ സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആരംഭിക്കുന്നു. ഈ പരിപാടിയിലൂടെ, തൊഴിലന്വേഷകർക്ക് ആമസോണിലെ ജോലികളുടെ രീതികളെ കുറിച്ചും, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സാധ്യതകൾ തുറന്നുകാണിക്കാനുമുള്ള പ്രതിബദ്ധതയിൽ കമ്പനി എങ്ങനെ ഉറച്ചുനിൽക്കുന്നുവെന്നും അവതരിപ്പിക്കുന്നു. വിവിധ തൊഴിലുകളും വൈവിധ്യമാർന്ന കഴിവുകളും ചേർന്ന് ആമസോണിനെ ആവേശകരമായ ജോലിസ്ഥലമാക്കി മാറ്റുന്നതിനെക്കുറിച്ചും പങ്കെടുക്കുന്നവർക്ക് മനസ്സിലാക്കാനാകും.

ആമസോൺ കരിയർ ഡേ സെപ്റ്റംബർ 16-ന് ഇന്ത്യൻ സമയം രാവിലെ 10:00 മണിക്ക് ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group