Join Our Whats App Group

പ്യൂൺ തസ്തികയിലെ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റ് പരിശോധന 27 മുതൽ


തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ (കാറ്റഗറി നമ്പർ- 1/2019) തസ്തികയിൽ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ കോപ്പി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിലും വെബ്‌സൈറ്റിലും പരിശോധിക്കാം. സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാദ്ധ്യതാ പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വേരിഫിക്കേഷൻ നടത്തുക. ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട തീയതിയിലും സമയത്തും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. വേരിഫിക്കേഷൻ തീയതി, സമയം, സ്ഥലം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.kdrb.kerala.gov.in ൽ ഉടൻ പ്രസിദ്ധീകരിക്കും. സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടിട്ടുളള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച കത്തും എസ്.എം.എസും അയയ്ക്കും. സെപ്റ്റംബർ 22 വരെ അറിയിപ്പ് ലഭിക്കാത്ത സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group