Join Our Whats App Group

എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 ; പ്രായോഗിക പരീക്ഷ 14-ന്..


കൊച്ചി: എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്ഡിവി) (കാറ്റഗറി നമ്പര്‍-531/20) (വിമുക്തഭടന്മാര്‍ക്ക് മാത്രം) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായുളള പ്രായോഗിക പരീക്ഷ സപ്തംബര്‍ 14-ന് രാവിലെ ആറിന് കളമശേരി ഗവ:ഐ.റ്റി.ഐ ഗ്രൗണ്ടില്‍ നടത്തുന്നു.

പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടത്തിലും (അതായത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, പ്രായോഗിക പരീക്ഷ, വെരിഫിക്കേഷന്‍ തുടങ്ങിയ തീയതികളിലും) സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.
അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ https://ift.tt/36eBPVD വെബ്‌സൈറ്റില്‍ നിന്നും പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് കൃത്യസമയത്ത് എത്തിച്ചേരണം. ഉദ്യോഗാര്‍ഥികള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുളള കോവിഡ്-19 മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group