മലപ്പുറം :പോക്സോ കേസുകളില്‍ ഇരയാകുന്ന ഇതര സംസ്ഥാനങ്ങളിലെ കുട്ടികളുടെ മൊഴി എടുക്കുന്ന സമയങ്ങളിലും വിചാരണവേളയിലും സേവനം നല്‍കുന്നതിനുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മലയാളം കൂടാതെ ഇതരഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവര്‍ക്കും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. തമിഴ്, തെലുങ്കു, കന്നട, അസമി, കൊങ്കിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബിഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉര്‍ദു, ബംഗാളി തുടങ്ങി വിവിധങ്ങളായ മറ്റ് ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ കഴിയുന്നവരുമായ ബിരുധധാരികളായിരിക്കണം അപേക്ഷകര്‍. കുട്ടികള്‍ക്ക് ദ്വിഭാഷി സേവനം നല്‍കുന്ന വ്യക്തിക്ക് വനിതാ ശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള 1,000 രൂപ വേതനം നല്‍കും. അപേക്ഷകര്‍ വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 30നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2978888, 9633413868.
ദ്വിഭാഷി പാനലിലേക്ക് അപേക്ഷിക്കാം..
Ammus
0
Post a Comment