മലപ്പുറം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ)/അംഗീകൃത ബി.എഡ് ബിരുദം/ബിരുദവും ഒ.ആര്‍.സി ക്ക് സമാനമായ പദ്ധതികളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 2021 ഓഗസ്റ്റ് ഒന്നിന് 40 വയസ് കവിയരുത്.
താത്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് വിദ്യഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം, ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 26ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷാ ഫോം www.wcd.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2978888, 9895701222.
Post a Comment