Join Our Whats App Group

ആയൂര്‍വേദ കോളേജ് ആശുപത്രില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ


തിരുവനന്തപുരം: സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രില്‍ രോഗനിദാനം, രസശാസ്ത്ര- ഭൈഷജ്യകല്‍പന എന്നീ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓഗസ്റ്റ് 26 രാവിലെ 10.30ന് ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group