ഝാർഖണ്ഡ്: ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ജഡ്ജിയെ ഇടിച്ചിട്ട വാഹനത്തിന്‍റെ ഡ്രൈവറും സഹായിയുമാണ് പിടിയിലായത്. കേസിൽ എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെയാണ് ധൻബാദ് അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജിയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ ബന്ധമുള്ള ചില കൊടും ക്രിമിനലുകൾക്ക് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ചത് അടക്കം വിവരങ്ങൾ പുറത്തുവന്നതോടെ ദുരൂഹമരണം ദേശീയ ശ്രദ്ധയിലേക്ക് വന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഝാർഖണ്ഡ് ഹൈക്കോടതി, ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ തീരുമാനിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേസ് സിബിഐയ്ക്ക് കൈമാറുമെന്നും കോടതി അറിയിച്ചു.
കൊടും ക്രിമിനലുകൾക്ക് ജാമ്യം നിഷേധിച്ചു; ഝാർഖണ്ഡിൽ ജഡ്ജിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
തൊഴിൽ വാർത്തകൾ
0
Post a Comment