മലപ്പുറം: 10 കിലോ കഞ്ചാവുമായി മൂന്നംഗസംഘം പൊലീസ് പിടിയില്‍. മൈസുരുവില്‍ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ ചില്ലറ വിൽപ്പന നടത്തുന്ന സംഘമാണ് വണ്ടൂര്‍ ശാന്തിനഗറില്‍ നിന്നും പിടിയിലായത്. പൂക്കോട്ടുംപാടം സ്വദേശി പുന്നക്കാടൻ ഷിഹാബ്, നിലമ്പൂർ കോട്ടപ്പറമ്പൻ വീട്ടില്‍ സെയ്തലവി, കാളികാവ് പൂങ്ങോട് സ്വദേശി പിലാക്കൽ നൗഷാദ് എന്നിവരാണ് പിടിയിലായവർ. കഞ്ചാവ് പൊതികളാക്കി കാറിന്റെ ഡിക്കിലൊളിപ്പിച്ചായിരുന്ന കടത്തിയത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.
കാറിന്റെ ഡിക്കിയിലൊളിപ്പിച്ച് കടത്ത ശ്രമിച്ച 10 കിലോ കഞ്ചാവുമായി മൂന്നംഗസംഘം മലപ്പുറത്ത് പിടിയിൽ
തൊഴിൽ വാർത്തകൾ
0
Post a Comment