മലപ്പുറം; ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജെ.പി.എച്ച്.എന്‍/ആര്‍.ബി.എസ്.കെ നഴ്‌സ് നിയമനത്തിനായി എ.എന്‍.എം യോഗ്യതയും, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2021 ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം 14000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 30 ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം www. Arogyakeralam.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2730313.
Post a Comment