കണ്ണൂർ; ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ്മിഷന്, മുഖേന നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലെ ഒഴിവുള്ള യോഗ ഡെമോണ്‍സ്ട്രേറ്റര്‍, ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിഎന്വൈസ്, പിജി ഡിപ്ലോമ ഇന്‍ യോഗ, എം എസ് സി യോഗ എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 22 ന് വൈകുന്നേരം നാല് മണിക്കകം ഭാരതീയ ചികിത്സാ വകുപ്പ്, സിവില്‍ സ്റ്റേഷന് അഡീഷണല്‍ ബ്ലോക്കിലുള്ള ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2700911
إرسال تعليق