Join Our Whats App Group

ആയുര്‍വേദ ഫാര്‍മസിസ്റ്റ്; കൂടിക്കാഴ്ച 22ന്


പത്തനംതിട്ട;  ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് പ്രതിദിനം 765 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കേരള സര്‍ക്കാരിന്റെ (ഡിഎഎംഇ) ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് പാസായവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 22ന് രാവിലെ 11ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം. ഫോണ്‍: 0468 2324337.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group