Join Our Whats App Group

മാലദ്വീപിൽ 520 ഒഴിവ്, ശമ്പളം: 2,09,400 രൂപ വരെ; മെയ് 15 വരെ അപേക്ഷിക്കാം


മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹോസ്പിറ്റൽ/ഹെൽത്ത് സെന്ററുകളിൽ മെഡിക്കൽ, പാരാമെഡിക്കൽ തസ്തികകളിൽ ഒഴിവ്.

520 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ ഇങ്ങനെ…

റജിസ്ട്രേഡ് നഴ്സ്(150): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം, രണ്ടു വർഷ പരിചയം. 68,000 രൂപ.

മെഡിക്കൽ ഓഫിസർ(100): എംബിബിഎസ്, ഒരു വർഷ ഇന്റേൺഷിപ്, ഒരു വർഷ പരിചയം. 1,07,800 രൂപ.

ഗൈനക്കോളജിസ്റ്റ് (20), സർജൻ (20), അനസ്തെറ്റിസ്റ്റ് (20), പീഡിയാട്രീഷ്യൻ (20), ഫിസിഷ്യൻ (20), റേഡിയോളജിസ്റ്റ് (20), ഒാർത്തോപീഡിഷ്യൻ (20), ഡെർമറ്റോളജിസ്റ്റ് (20), ഒഫ്താൽമോളജിസ്റ്റ് (20), എമർജൻസി ഫിസിഷ്യൻ (15), ജനറൽ മെഡിക്കൽ പ്രാക്ടീഷനർ (15), സൈക്യാട്രിസ്റ്റ് (10), ഇഎൻടി സ്പെഷലിസ്റ്റ് (10): എംബിബിഎസ്, എംഡി, ഒരു വർഷ ഇന്റേൺഷിപ്, എംബിബിഎസിനുശേഷം മെഡിക്കൽ ഒാഫിസറായി ഒരു വർഷവും എംഡിക്കുശേഷം സ്പെഷലിസ്റ്റായി ഒരു വർഷത്തിൽ കൂടുതൽ പരിചയം. 2,09,400 രൂപ.

ഡെന്റിസ്റ്റ് (20): ബിഡിഎസ‌്, ഒരു വർഷ ഇന്റേൺഷിപ്, രണ്ടു വർഷ പരിചയം. 1,07,800 രൂപ.

Post a Comment

Previous Post Next Post
Join Our Whats App Group