Join Our Whats App Group

താല്‍ക്കാലിക നിയമനം


തൃശൂർ;  അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, എഞ്ചിന്‍ ഡ്രൈവര്‍, ബോട്ട് സ്രാങ്ക് എന്നീ ഒഴിവുകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ യോഗ്യത : നേവി /കോസ്റ്റ് ഗാര്‍ഡ് /ബിഎസ്എഫ് വാട്ടര്‍ വിഭാഗം എന്നിവയില്‍ നിന്നുള്ള വിമുക്ത സൈനികനായിരിക്കണം. കേരള മൈനര്‍ പോര്‍ട്ട്സ് നല്‍കിയിട്ടുള്ള മാസ്റ്റര്‍ ഡ്രൈവര്‍ (ഹാര്‍ബര്‍ ക്രാഫ്റ്റ്‌റൂള്‍സ് /എം എം ഡി ലൈസന്‍സ് ഉണ്ടായിരിക്കണം) മൂന്നുവര്‍ഷം കടലില്‍ ബോട്ട് ഓടിച്ചു ഉള്ള പരിചയം.

എന്‍ജിന്‍ ഡ്രൈവര്‍ യോഗ്യത : കെ ഐ വി എന്‍ജിന്‍ ഡ്രൈവര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. മൂന്നുവര്‍ഷം പ്രവൃത്തി പരിചയം (നേവി /കോസ്റ്റ് ഗാര്‍ഡ് /ബി എസ് എഫ് വാട്ടര്‍ വിഭാഗം എന്നിവയില്‍ നിന്നുള്ള വിമുക്ത സൈനികര്‍ക്ക് മുന്‍ഗണന).

ബോട്ട് സ്രാങ്ക് യോഗ്യത : കെ ഐ വി ലൈസന്‍സ് ഉണ്ടായിരിക്കണം. മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം.

നാല് പോസ്റ്റുകളിലേക്കും വേണ്ട ശാരീരിക മാനസിക ആരോഗ്യ ക്ഷമത ഉണ്ടായിരിക്കണം. കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റില്‍ വിജയിക്കേണ്ടതാണ്.

ഉയരം അഞ്ചടി നാലിഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 236 1000

Post a Comment

Previous Post Next Post
Join Our Whats App Group