Join Our Whats App Group

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് / ഫീല്‍ഡ് ഓഫീസര്‍ നിയമനം


കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറസ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മിഷന്‍ വ്യവസ്ഥയില്‍ 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീ യുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും 65 വയസ്സില്‍ താഴെയുള്ള കേന്ദ്ര, സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായവരും കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരുമായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റുമാര്‍, വിമുക്ത ഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ ബയോഡാറ്റ ( മൊബൈല്‍ നമ്പറും വയസ്സ് , യോഗ്യത , മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം) postalr…@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തേണ്ടതിനാല്‍ ഇന്റര്‍വ്യൂ തിയ്യതി അപേക്ഷകരെ അറിയിക്കുന്നതാണ്. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍എസ്‌സി /കെവിപി ആയി സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കേണ്ടതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 5.

Post a Comment

Previous Post Next Post
Join Our Whats App Group