Join Our Whats App Group

എംപ്ലോയബിലിറ്റി സെന്ററിൽ ഓൺലൈൻ അഭിമുഖം


കാസർഗോഡ്; ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങൾ ഇനി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഓൺലൈൻ ആയി നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധം. പ്ലസ്ടു/ബിരുദം ഉള്ള ഉദ്യോഗാർഥികൾ പുതിയ രജിസ്‌ട്രേഷനും അഭിമുഖത്തിൽ പങ്കെടുക്കാനും മറ്റു വിവരങ്ങൾക്കുമായി മെയ് നാല് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗാർഥികൾക്കും ഇത് ബാധകമാണ്. ഫോൺ: 9207155700. പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ. ശനി, ഞായർ അവധി.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group