Join Our Whats App Group

സിവില്‍ സര്‍വീസസ് 2020; അഭിമുഖം ഏപ്രില്‍ 26 മുതല്‍ ജൂൺ 18 വരെ


ന്യൂഡൽഹി: 2020ൽ നടന്ന സിവിൽ സർവീസസ് പരീക്ഷയിൽ വിജയിച്ചവർക്കായുള്ള അഭിമുഖം വരുന്ന ഏപ്രിൽ 26മുതൽ ആരംഭിക്കും.രാജ്യത്ത് ആകെ 2046 പേരാണ് അഭിമുഖത്തിന് അർഹത നേടിയത്. പ്രധാന പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖം നടത്തുന്നത്.ഏപ്രിൽ 26 മുതൽ ജൂൺ 18 വരെയാണ് അഭിമുഖം. പങ്കെടുക്കുന്ന ഉദ്യോഗാർഥിക്ക് യാത്ര ചിലവ് അനുവദിക്കും. ഇരുഭാഗത്തേക്കുമുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്കാവും ഉദ്യോഗാർഥികൾക്ക് തിരികെ നൽകുക. വിമാന ടിക്കറ്റിന്റെ കോപ്പിയും ബോർഡിങ് പാസും സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങളും അഭിമുഖത്തിന് ഹാജരാകേണ്ട തിയതി സമയം എന്നീ വിവരങ്ങളും യു.പി.എസ്. സിയുടെ upsc.gov.in വെബ്സൈറ്റ് വഴി ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group