കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് മാര്‍ച്ച് 16 മുതല്‍ 20 വരെ സൗജന്യ പരിശീലനം നല്‍കും. റബ്ബര്‍ പാലില്‍ നിന്നും കൈയ്യുറ (ഗ്ലൗസ്), ഫിംഗര്‍ക്യാപ്പ് മുതലായവ നിര്‍മ്മിക്കുന്നതിനാണ് പരിശീലനം. താല്‍പര്യമുള്ള വനിതകള്‍, കുടുംബശ്രീ കൂട്ടായ്മകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ മാര്‍ച്ച് 10 -നകം ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിന്‍ 676122., ഇമെയില്‍ : adcfsc…@gmail.com. ഫോണ്‍ : 04832768507, 9846797000.
Post a Comment