ഇടുക്കി: ജില്ലയില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്/പോലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്‌സ് വിഭാഗത്തല്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത- ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാ മിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ തുടങ്ങിയ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത- എസ്.എസ്.എല്‍.സി (എസ്.എസ്.എല്‍.സി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെ പരിഗണിക്കും) പ്രായപരിധി 35-58, ദിവസ വേതനം 765 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താല്്പര്യമുളളവര്‍ ഫെബ്രുവരി 26 വൈകിട്ട് 5 ന് മുമ്പായി ഇടുക്കി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് 2 എണ്ണം ഡിസ്ചാര്‍ജജ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം. മേല്‍വിലാസം എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ ഇടുക്കി ജില്ലാ ഫയര്‍ ഓഫീസ്, ആലിന്‍ ചുവട്, ചെറുതോണിയില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04862 296001, 9497920164
Post a Comment