Join Our Whats App Group

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം


പാലക്കാട്;  മലമ്പുഴ വനിതാ ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഫാഷന്‍ ഡിസൈന്‍ ടെക്നോളജി, എംപ്ലോയബിലിറ്റി സ്‌കില്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡ് എന്നിവയിലേയ്ക്കാണ് നിയമനം. യോഗ്യരായവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും രണ്ട് പകര്‍പ്പുകളും സഹിതം ജനുവരി 12ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815181. തസ്തിക, യോഗ്യത എന്നിവ ക്രമത്തില്‍

ഫാഷന്‍ ഡിസൈന്‍ ടെക്നോളജി: ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗ്/ ഫാഷന്‍ ഡിസൈനിംഗ് ടെക്നോളജിയിലുള്ള നാല് വര്‍ഷത്തെ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ബിരുദവും രണ്ടുവര്‍ഷം പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ബോര്‍ഡ്/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗ്/ ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയിലുള്ള ത്രിവത്സര ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.ടി.സി/ എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫാഷന്‍ ഡിസൈനിങ് ടെക്നോളജിയില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

എംപ്ലോയബലിറ്റി സ്‌കില്‍: എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍വെല്‍ഫെയര്‍, എക്കണോമിക്സ് ഇവയിലേതെങ്കിലും വിഷയങ്ങളില്‍ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രി /ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ട്രെയിനിംങും ഇംഗ്ലീഷ് അല്ലെങ്കില്‍ കമ്മ്യൂണിക്കേഷന്‍ സ്‌കില്ലില്‍ പ്രാവീണ്യവും പ്ലസ്ടുതല കമ്പ്യൂട്ടര്‍ പരിജ്ഞാനവും.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡ്: എ.ഐ.സി.ടി.സി/ യുജിസി അംഗീകൃത എഞ്ചിനീയറിങ് കോളേജ് അല്ലെങ്കില്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എഞ്ചിനീയറിങ്/ ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ടോണിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് ബി.വോക്/ ബിരുദം. അല്ലെങ്കില്‍ എ.ഐ.സി.ടി.സി/ യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ഐ.ടി/ ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ എ.ഐ.സി.ടി.സി/ യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ഐ.ടി അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.ടി എ ലെവല്‍. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ ത്രിവര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group