Join Our Whats App Group

പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് നിയമനം


പാലക്കാട്;  ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഹോംഗാര്‍ഡ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് സേനകളില്‍ നിന്നോ ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, അസ്സം റൈഫിള്‍സ് തുടങ്ങിയ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നോ കേരള പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, ഫോറസ്റ്റ്, ജയില്‍, എക്‌സൈസ് എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നോ വിരമിച്ചവര്‍ക്കാണ് അവസരം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അഹാഡ്‌സിലെ ആദിവാസി വനിതാ ജീവനക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയും നല്ല ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. എസ്.എസ്.എല്‍.സി പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായിട്ടുള്ളവരേയും പരിഗണിക്കും. പ്രായപരിധി 35-58. ദിവസവേതനം 765 രൂപ. കൂടാതെ യൂണിഫോം അലവന്‍സായി പ്രതിവര്‍ഷം 1000 രൂപയും ലഭിക്കും.

ജനുവരി 29 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അപേക്ഷാ ഫോറത്തിന്റെ മാതൃക പാലക്കാട് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഓഫീസില്‍ ലഭിക്കും. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം ജനുവരി 30നകം ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ ജില്ലാ ഓഫീസില്‍ ലഭിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായികക്ഷമത പരിശോധനയുടെയും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റേയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. പ്രായംകുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0491 2505702

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍,

1. പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് – 3 എണ്ണം
2. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ / മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
3. എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരികക്ഷമതാ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട 2,3 രേഖകളുടെ അസ്സല്‍ രേഖകള്‍ കായിക്ഷമതാ പരിശോധനാ വേളയില്‍ ഹാജരാക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group